ന്യൂഡല്‍ഹി. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. രാഷ്ട്ര നിര്‍മാണത്തില്‍ 100 ശതമാനം സമര്‍പ്പണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. സ്വയം പര്യാപ്തമായ ദാരിദ്ര്യമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കണം. രാജ്യത്തിന്റെ ഐക്യം ഉറപ്പിച്ച് സ്ത്രീകളും യുവാക്കളെയും മുന്നില്‍ നിര്‍ത്തിവേണം രാജ്യം മുന്നോട്ട് പോകുവാന്‍. അഴിമതിയില്‍ നിന്ന് മോചനം സാധ്യമായെന്നും അടിസ്ഥാന വികസന സൗകര്യം സാധ്യമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
വികസനത്തില്‍ പ്രകൃതിയെയും പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഒപ്പം സത്യസന്ധതയെ വിലമതിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യം ഭീകരതയെ ശക്തമായി നേരിടുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ചൈന, പാക് അതിര്‍ത്തികളിലെ സാഹചര്യവും പരാമര്‍ശിച്ചു.
രാജ്യത്തിന്റെ 75-ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണെന്നും രാഷ്ട്രപതി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും. ആരോടും സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.