മലയാളത്തില്‍ അഭിനയം ആരംഭിച്ച് തെലുങ്കിലും തമിഴിലും ഉള്‍പ്പെടെ മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് നയന്‍താര. ഇപ്പോള്‍ ഇത നയന്‍താര ബോളിവുഡിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ഷാരൂഖ് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡില്‍ എത്തുന്നത്. തമിഴില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആറ്റ്ലിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്.
ബോളിവുഡ് അരങ്ങേറ്റത്തിന് ഒപ്പം നയന്‍താരയ്ക്കും ഭര്‍ത്താന് വിഘ്നേഷിനും ഇരട്ട കുട്ടികള്‍ ജനിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഒരു അഭിമുഖത്തില്‍ തനിക്ക് സിനിമയില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് നയന്‍താര തുറന്ന് പറയുകയാണ്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്കുവാന് വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചിലര്‍ ആവശ്യപ്പെട്ടുവെന്ന് നയന്‍താര തുറന്ന് പറഞ്ഞിരിക്കുന്നു.
എന്നാല്‍ തനിക്ക് തന്റെ കഴിവില്‍ വിശ്വാസം ഉണ്ടെന്നും കഴിവിന്റെ പേരില്‍ ലഭിക്കുവന്ന വേഷം മതിയെന്നും മറുപടി നല്‍കിയതായി നയന്‍താര വെളുപ്പെടുത്തി. അതേസമയം നയന്‍താരയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് നടിമാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരാധകര്‍ ചോദിക്കുന്നു.