ജനങ്ങളെ കൊള്ളയടിക്കുവാന് കൂട്ടാവുന്ന എല്ലാ മേഖലയിലും നികുതി വര്‍ധിപ്പിച്ച് പിണറായി വിജയന് സര്‍ക്കാരിന്റെ ബജറ്റ്. അധിക നികുതി വര്‍ധനവിലൂടെ 2900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും നേടുന്നത്. ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കരുതിയിരുന്നു.
എന്നാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് എന്ന പേരില്‍ വര്‍ധിപ്പിച്ചതോടെ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിക്കും എന്നുറപ്പായി. സംസ്ഥാന ബജറ്റിലൂടെ വില വര്‍ധിച്ച വസ്തുക്കളില്‍ മദ്യവും ഉള്‍പ്പെടും. ആയിരം രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും അതിനു മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് എന്ന പേരില്‍ കൂട്ടിയത്. കൂട്ടാവുന്ന എല്ലാ മേഖലകളിലും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു.
പിണറായി വിജയന്റെ ബജറ്റിലെ മറ്റൊരു വില വര്‍ധിക്കുന്ന വസ്തു വാഹനങ്ങളാണ്. ഇവയുടെ നികുതിയും കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. കാര്‍ നികുതിയും കൂട്ടിയിട്ടുണ്ട്. 5 ലക്ഷം വരെ 1 ശതമാനം നികുതി. 5മുതല്‍ 15 ലക്ഷം വരെ 2 ശതമാനം നികുതി. 15 ലക്ഷത്തിനു മേല്‍ 1 ശതമാനം ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.
മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധനസംസ്ഥാനത്തെ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി. ഫ്ലാറ്റുകളുടെ മുദ്രവില കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തോടെയാണ് ധനമന്ത്രി ബാലഗോപാല്‍ കമ്മി ബജറ്റ് അവതരിപ്പിച്ച് അവസാനിപ്പിച്ചത്.