ന്യൂഡല്‍ഹി. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും എത്തുന്നു. വന്ദേഭാരത് ട്രെയിന്‍ ഉടന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇക്കുറി ബജറ്റില്‍ റെയില്‍വേ വികസനത്തിനായി 2033 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പാതഇരട്ടിപ്പിക്കല്‍, മൂന്നാം പാത, സ്റ്റേഷനുകളുടെ നവീകരണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ തുക അനുവദിച്ചത്.
കേരളത്തില്‍ റെയില്‍വേ വികസനത്തിനായി അങ്കമാലി ശബരിമല പാതയ്ക്ക് 100 കോടി രൂപയും എറണാകുളം കുമ്പള പാത ഇരട്ടിപ്പിക്കലിന് 101 കോടിയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും അനുവദിച്ചു. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകള്‍ എത്തിക്കും. 48 മാസത്തിനുള്ളില്‍ കേരളത്തിലെ 34 സ്റ്റേഷനുകളെ സംസ്കാരിക തനിമയോടെ നവീകരിക്കും.