മലയാളവും തമിഴും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മാല പാർവ്വതി. കാക്കിപ്പട എന്ന ചിത്രമാണ് മലയാളത്തിൽ അഭിനയിച്ച പുതിയ ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാല പാർവ്വതി അഭിനയിച്ചിരുന്നു. ഇപ്പോഴിത തമിഴ് സിനിമയിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി മാലാ പാർവതി.
റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മാലാ പാർവ്വതി തിനിക്ക് ഉണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാല പാർവ്വതി. ഇത് എന്ന മായം എന്ന സിനിമയിലൂടെയാണ് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.
സിനിമ കഴിഞ്ഞതിന് പിന്നാലെ കുറെ പ്രൊഡക്ഷൻ കണ്ട്രോളർമാർ ചെന്നൈയിൽ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം.അതിന് പൈസ വേറെ എന്നായിരിക്കും അവർ സംസാരിക്കുക എന്നാണ് മാല പാർവ്വതി പറയുന്നത്.