ആധുനിക യുദ്ധ സംവിധാനങ്ങളില്‍ ഡ്രോണുകളുടെ പ്രസക്തി വലിതാണ്. യുദ്ധ ഭൂമിയില്‍ ശത്രുവിന്റെ എല്ലാ നീക്കത്തെയും ഫലപ്രധമായി പ്രതിരോധിക്കുവാനും ശത്രുക്കളെ ഇല്ലാതാക്കുവാനും കൊലയാളി ഡ്രോളുകള്‍ ഇന്ന് എല്ലാ വന്‍ ശക്തികളും ഉപയോഗിക്കുന്നു. അതേസമയം ഇത്തരം ഡ്രോണുകളെ നേരിടുവാനുള്ള അയുധങ്ങളും വന്‍ ശക്തി രാജ്യങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ പല വന്‍ ശക്തികളും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കുവാനുള്ള ശ്രമത്തിലാണ്.
ഡ്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടുവാന്‍ അമേരിക്ക മൈക്രോവേവ് ആയുധം നിര്‍മിച്ചിരിക്കുകയാണ്. സ്വന്തം വിമാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അപകടം സംഭവിക്കാതെ ശത്രുവിന്റെ ഡ്രോണ്‍ കൂട്ടത്തെ തന്നെ കൃത്യതയോടെ നശിപ്പിക്കുവാന്‍ ഈ ആയുധത്തിന് സാധിക്കും. ഇത്തരത്തില്‍ മികച്ച ആയുധം നിര്‍മിക്കുവാന്‍ യു എസ് സൈന്യം എപ്പിറസ് എന്ന കമ്പിനിക്ക് കരാര്‍ നല്‍കി എന്നാണ് വിവരം. സൈന്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് കാപ്പബിലിറ്റീസ് ആന്‍ഡ് ക്രിട്ടിക്കല്‍ ടെക്‌നോളജീസ് ഓഫിസാണ് കമ്പനിക്ക് 66.1 ദശലക്ഷം ഡോളറിന്റെ കരാര്‍ നല്‍കിയത്.
യു എസ് സൈന്യം ലിയോണിഡാസ് എന്നാണ് മൈക്രോവേവ് ആയുധത്തിന് പേര് നല്‍കിയിരിക്കുന്നത്. ആയുധത്തിന്റെ ആദ്യ പരീക്ഷണം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഡ്രോളണുകളുടെ കൂട്ടത്തെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ സാധിക്കാറില്ല. 2022 എപ്രിലിലാണ് അവസാനമായി ലിയോണിഡോസിന്റെ പരീക്ഷണം നടത്തിയത്.
ലിയോണിഡാസ് പ്രവര്‍ത്തിക്കുന്നത് സോഫ്റ്റ്വെയറുകളുടെ സഹായത്തിലാണ്. അതിശക്തമായ മൈക്രോവേവ് ആയുധത്തിന് ആവശ്യമെങ്കില്‍ അപ്ഡേഷനുകളും സോഫ്റ്റ്വെയര്‍ വഴി തന്നെ നടത്താനാകും. അമേരിക്കന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ക്കും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും ലിയോണിഡാസ് പോലുള്ള ആയുധങ്ങള്‍ നിര്‍ണായകമാകും.
സ്വകാര്യ ഫണ്ടുപയോഗിച്ചാണ് ഈ ആയുധത്തിന്റെ ഗവേഷണവും നിര്‍മാണവും പരീക്ഷണങ്ങളുമെല്ലാം നടന്നിട്ടുള്ളത്. വേഗത്തില്‍ ലഭിച്ച ഈ കരാര്‍ പ്രതിരോധ രംഗത്തെ കണ്ടെത്തലും പ്രായോഗിക ഉപയോഗവും തമ്മിലുള്ള അന്തരം കുറച്ചുവെന്നും എപിറസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എപിറസ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡ്രോണുകളെ മൈക്രോവേവ് ആയുധങ്ങളുപയോഗിച്ച് കൃത്യതയോടെ തകര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു.