നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഡബ്ല്യു സി സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് നടന് ഇന്ദ്രന്‍സ്. വിഷയത്തില്‍ ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പറഞ്ഞത്. സഹപ്രവര്ത്തകന് തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടാണെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഞായറാഴ്ച ന്യൂ ഇന്ത്യന്‍ എക്സ്പ്രെസില്‍ വന്ന അഭിമുഖത്തില്‍ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചും ഡബ്ല്യു സി സിയെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയത്.
കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നാണ് ഇന്ദ്രസ് അഭിമുഖത്തില്‍ പറഞ്ഞത്. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഇന്ദ്രന്‍സ് രംഗത്തെത്തിയത്.