കൊല്ലം. നിരവധി വിവാദങ്ങളാലാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ശമ്പള വിവാദത്തില്‍ പെട്ട ചിന്ത അത് അവസാനിക്കുന്നതിന് മുമ്പ് ഗവേഷണപ്രബന്ധത്തിലെ വിവാദത്തിലും പെട്ടു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെതിരെ പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്.
രണ്ടു വര്‍ഷത്തോളമായി ചിന്ത താമസിക്കുന്നത് കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടില്‍ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി. സീസണ്‍ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഒന്നേമുക്കാൽ വർഷമായി താമസിക്കുന്ന ചിന്ത 38 ലക്ഷം രൂപയാണു റിസോർട്ടിനു നൽകേണ്ടത്. ഈ തുക എവിടെനിന്നു നല്‍കിയെന്ന് അന്വേഷിക്കണം പരാതിയില്‍ ആവശ്യപ്പെട്ടു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോര്‍ട്ടിലെ 3 ബെഡ് റൂം അപ്പാര്‍ട്‌മെന്റില്‍ താമസിച്ചതെന്നു ചിന്ത ജെറോം പ്രതിരിച്ചു.