ന്യൂഡല്‍ഹി. ബി ജെ പി നേതാവായ അഭിഭാഷക എന്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ ചായ്വുള്ളവര്‍ മുന്‍പും നിയമിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഹര്‍ജി കോടതി പരിഗണിച്ചു. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ ജഡ്ജിയായിരുന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി ആര് ഗവായി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തനിക്ക് രാഷ്ട്രീയ ചായ്വ് ഉണ്ടായിരുന്നുവെന്ന് ബി ആര് ഗവായി കൂട്ടിചേര്‍ത്തു. കൊളീജിയം തീരുമാനം റദ്ദാക്കുവാന്‍ സാധിക്കില്ല. തീരുമാനം പുനപരിശോധിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. യോഗ്യത പരിശോധിക്കുവാന്‍ മാത്രമാണ് കോടതിക്ക് കഴിയുക.
അതേസമയം വിക്ടോറിയ ഗൗരിയുടെ നിയമനത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണത്താല്‍ അല്ലെന്നും വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിക്ടോറിയ ഗൗരിയുടെ നിയമനത്തിന് അനുമതി നല്‍കിയിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും കത്ത പ്രതിഷേധമാണ് ഉണ്ടായത്.
വിഷയത്തില്‍ രാഷ്ട്രപതിക്ക് അടക്കം പരാതി ലഭിച്ചിരുന്നു. ആര് എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധത പ്രകടമാകുന്ന തരത്തില്‍ എഴുതിയ ലേഖനങ്ങളുടെ പേരിലാണ് ഗൗരിക്കെതിരെ പ്രതിഷേധം ഉയരുന്നത്. ഇവരുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തത് ആണെന്ന് കാട്ടി മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്.