സിനിമകള്‍ കാണുവാന്‍ തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പ് പ്രേക്ഷകരുടെ പ്രതികരണം നോക്കാറുള്ളവരാണ് എല്ലാവരും എന്നാല്‍ ചില ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും നെഗറ്റീവ് റിവ്യൂകളാണ് കാണുക. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. ഒരു കൂട്ടര്‍ അഭിപ്രായ സ്വാന്ത്ര്യം എന്ന് പറയുമ്പോള്‍ ഇത്തരത്തില്‍ നെഗറ്റീവ് റിവ്യൂകള്‍ സിനിമ മേഖലയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തിയറ്ററുകളില്‍ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്ന പരിപാടിക്ക് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഈ ആഴ്ച തിയറ്ററുളില്‍ എത്തുന്നുണ്ട്.
തന്റെ പുതിയ സിനിമയായ ക്രിസ്റ്റഫറിനെ തകര്‍ക്കുവാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുവാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തിയറ്റര്‍ ഓണേര്‍സ് അസോസിയേഷനോ ഫെഫ്‌കെ തുടങ്ങിയ ഒരു ഔദ്യോഗിക സംഘടനകളും ഇത്തരം ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണി കൃഷ്ണനാണ് സംവിധാനം. ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.