പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിര്‍ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ രംഗം ഫേയ്സ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെ പരിഹസിക്കുന്നത്.
നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും ചേര്‍ന്ന് സംസാരിക്കുന്ന ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്…ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ എന്ന സംഭാക്ഷണം കടമെടുത്താണ് മന്ത്രിയുടെ പരിഹാസം. സംസ്ഥാന മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി മന്ത്രിയായി ഇരിക്കുന്ന വി ശിവന്‍കുട്ടി ഈ തീരുമാനത്തെ പരിഹസിച്ചിരിക്കുന്നത്.
തവിടും പുണ്ണാക്കും എന്തെന്ന് മനസിലാകാത്ത പോലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. അതേസമയം മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് പശു ആലിംഗന ദിനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. നമ്മുടെ സംസ്കാരത്തിന്റെ നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പറയുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്ന് വരവ് ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു.