പശു ആലിംഗ ദിനമായി പ്രണയദിനമായ ഫെബ്രുവരി 14 ആഘോഷിക്കുവാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം നല്‍കിയതോടെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യം കൗ ഹഗ് ഡേ ആണെന്ന കാര്യം പശുവിന് അറിയാമോ എന്നതാണ്. അതേസമയം പശു കുത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കുമോ എന്നാണ് ചിലരുടെ ചോദ്യം.
പ്രൊപോസല്‍ ഡേക്ക് പൂവിന് പകരം പിണ്ണാക്ക് കൊടുക്കുമായിരിക്കും എന്നു ട്രോളുകള്‍ പരിഹസിക്കുന്നു. മന്ത്രി വി ശിവന്‍കുട്ടിയും പശു ആലിംഗ ദിനത്തെ ട്രോളി രംഗത്തെത്തിയിരുന്നു. അതേസമയം പാശ്ചാത്യ സംസ്ക്കാരത്തിന്റെ അതിപ്രസരം രാജ്യത്ത് വളരുന്നതായി കൗ ഡേ ആചരിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. രാജ്യത്തെ വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ് പാശ്ചാത്യ സംസ്ക്കാരം. യുവതലമുറ ഇത് മൂലും നമ്മുടെ പാരമ്പര്യം മറന്ന് പോകുന്നു. ഈ ഘട്ടത്തില്‍ പശുവിനെ ആദരിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.