തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി. മലയാളികളുടെ പ്രിയപ്പെട്ട യുവനടിയായി മാറിയ നടിയാണ് സംയുക്ത. മലയാളത്തില്‍ നിന്നും മമിഴിലേക്കും എത്തുവാന്‍ സംയുക്തയ്ക്ക് കഴിഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയ സംയുക്തയുടെ പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതേസമയം കഴിഞ്ഞ ദിവസം തന്റെ പേരിന് പിന്നിലെ ജാതിപ്പേര് ഒഴുവാക്കുകയാണെന്ന് സംയുക്ത പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ സംയുക്ത പിന്നിട്ട വഴികളെക്കുറിച്ചും പഴയ കാല ഓര്‍മകളും താരം പങ്കുവെക്കുകയാണ്. ഒരു പാരമ്പര്യത്തിന്റെ പിന്തുണയും ഇല്ലാതെ സിനിമയില്‍ എത്തിയതെന്ന് സംയുക്ത പറയുന്നു. ഇപ്പോഴും തനിക്ക് ആരുടെയും പിന്തുണയില്ല, സ്വയം പഠിപ്പ് മുന്നേറുവനാണ് ഇഷ്ടമെന്നും താരം പറയുന്നു. ഇന്ന് വന്ന വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ കരച്ചില് വരുമെന്ന് സംയുക്ത പറയുന്നു. എന്നാല്‍ തനിക്ക് കൂടുതല്‍ ദുഖം ഉണ്ടാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തന്റെ അച്ചാച്ഛന്റെ മരണമാണെന്ന് സംയുക്ത പറയുന്നു.
2018-ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം മരിച്ചുവെന്ന് എനിക്ക് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. അച്ചാച്ചനായിരുന്നു തന്റെ എല്ലാം എന്ന് സംയുക്ത പറയുന്നു. ആ വേദനയില്‍ നിന്നും പുറത്ത് വന്നിട്ടില്ല. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിഷമം വരുമെന്ന് സംയുക്ത പറയുന്നു. എന്നും അദ്ദേഹത്തെ ഓര്‍ക്കുവാന്‍ തന്റെ ഫോണിന്റെ വാള്‍പേപ്പര്‍ അച്ചാച്ചനാണെന്ന് സംയുക്ത പറഞ്ഞു. വെറുതെ ഇരിക്കുമ്പോള്‍ അത് നോക്കിയിരിക്കും.
അച്ചാച്ഛന്റെ മരണത്തിന് ശേഷം എല്ലാവരും പറഞ്ഞു രണ്ട് വര്‍ഷം കൊണ്ട് എല്ലാം ശരിയാവും എന്ന്. ഇപ്പോള്‍ 4 വര്‍ഷമായി എനിക്ക് ആവേദനയില് നിന്നും ഇതുവരെ പുറത്ത് എത്തുവാന്‍ സാധിച്ചിട്ടില്ല. അതേസമയം രണ്ടാമത്തെ കാരണമായി സംയുക്ത പറയുന്നത് തന്റെ കരിയര്‍ തന്നെയാണ്. തനിക്ക് വളരണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരുപാട് എനര്‍ജ്ജിയും പാഷനും ആത്മവിശ്വാസവും എല്ലാം എന്റെയുള്ളില്‍ ഉണ്ട്.
പക്ഷെ എന്തുണ്ട് എങ്കിലും ദൈവത്തിന്റെ പിന്തുണ കൂടെ വേണം. സാഹചര്യവും സമയവും എല്ലാം ശരിയായ നേരത്ത് വരണം. എനിക്ക് അത് എല്ലാം ഓരോ ഘട്ടത്തിലും യാദൃശ്ചികമായി തന്നെ കിട്ടി എന്നത് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും എന്നാണ് സംയുക്ത പറയുന്നത്. അത് തനിക്ക് ലഭിച്ച അനുഗ്രഹമാണെന്നാണ് സംയുക്ത അഭിപ്രായപ്പെടുന്നത്. ആഗ്രഹിച്ചത് എനിക്ക് തന്നതിന് ഞാന്‍ ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു എന്നാണ് സംയുകത പറയുന്നത്. അത് കാരണം ഞാന്‍ കൂടുതല്‍ ആത്മീയതയിലേക്ക് പോവുന്നതുപോലെ എനിക്ക് തോന്നും. ചിന്തിക്കുമ്പോള്‍ വളരെ ഇമോഷണലാണ് എന്റെ വഴികള്‍ എന്നും സംയുക്ത പറഞ്ഞു.