വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ വെള്ളത്തിനൊപ്പം ജലാംശത്തിന്റെ കുറവ് പരിഹരിക്കുവാന്‍ പഴങ്ങളും കഴിക്കാവുന്നതാണ്. പഴങ്ങള്‍ കഴിക്കുമ്പോള്‍ സീസണ് പഴങ്ങള്‍ കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഭാരം, ജീരകവെള്ളം, ലസി, സര്‍ബത്ത്, നാരങ്ങാവെള്ളം, കരിക്ക് എന്നിവ കഴിക്കാം.
ശരീരത്തില്‍ വേനല്‍ക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ ആവശ്യത്തിന് ലഭിക്കണം. അതിനാല്‍ ഏത്തപ്പഴം, സ്ട്രോബറി, തണ്ണിമത്തന് എന്നിവ കഴിക്കുന്നത് പൊട്ടാസ്യം ധാരാളം അടങ്ങിയ പഴവര്‍ഗ്ഗമാണ്.അതുപോലെ തന്നെ ഉണങ്ങിയ മുന്തിരി, ആപ്രിക്കോട്ട്, പ്രൂണ്‍സ്, ഈത്തപ്പഴം എന്നിവ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങളാണ്.