ഇലട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ലോകത്ത് ഏറ്റവും ആവശ്യമായി വരുന്ന വസ്തുവാണ് ലിഥിയം. ലോകത്ത് വളരെ കുറച്ച് മാത്രമാണ് ലിഥിയം നിക്ഷേപം ഉള്ളത്. അതിനാല്‍ തന്നെ ലിഥിയത്തിന്റെ കണ്ടെത്തല്‍ ലോക രാജ്യങ്ങളെ സംബന്ധിച്ച് വലിയ നേട്ടങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രവലിയ ലിഥിയം ശേഖരം കണ്ടെത്തുന്നത്.
ലോകത്ത് കണ്ടെത്തിയതില്‍ ഏറ്റവും വലിയ ലിഥിയം ശേഖരം അഫ്ഗാനിസ്ഥാനിലാണ്. ഒരു ലക്ഷം കോടി ടണ്‍ ലിഥിയമാണ് കണ്ടെത്തിയത്. ഇത് കൈക്കലാക്കുവാന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭരണകൂടവുമായി ചൈന ഇതിനായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2010-ല്‍ അമേരിക്കയാണ് അഫ്ഗാനിലെ ലിഥിയം ശേഖരത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഇന്ത്യയില്‍ ലിഥിയം ശേഖരം കണ്ടെത്തിയ തോടെ ചൈനയുടെ ഈ മേഖലയിലുള്ള കുത്തക അവസാനിപ്പിക്കുവാന്‍ സാധിക്കും. നിലവില്‍ ചൈനയില്‍ നിന്നുമാണ് ലോകത്തിന് ആവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും എത്തുന്നത്. ഇന്ത്യയില്‍ ലിഥിയം തദ്ദേശിയമായി നിര്‍മിച്ചാല്‍ ഇലട്രിക് വാഹങ്ങളുടെ വില കുറയും. ഒപ്പം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വലിയ ലാഭം നേടുവാനും സാധിക്കും.
വെളുത്ത സ്വര്‍ണം എന്നാണ് ലിഥിയം അറിയപ്പെടുന്നത്. ഇലട്രിക് ഉപകരണങ്ങളിലും ബാറ്ററിയായും ലിഥിയം ഉപയോഗിക്കുന്നു. ഇരുമ്പിന്റെ അംശമില്ലാത്ത ലോഹമാണ് ലിഥിയം 2025-ല്‍ ലോകത്ത് 15 ലക്ഷം ടണ്‍ ലിഥിയത്തിന്റെ ആവശ്യം ഉണ്ടാകും എന്നാണ് കണക്ക്. ഇത് 2030 ആകുമ്പോള്‍ 30 ലക്ഷം ടണ്‍ ആയി ഉയരും. ചിലെ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പാദിപ്പിക്കുന്നത്. ലോകത്ത് ആകെ ഉല്‍പാദനത്തിന്റെ 35 ശതമാനവും ചിലെയില്‍ നിന്നാണ്.