ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി പിന്നീട് മലയാളത്തില്‍ സുപരിചിതനായ നടനായി മാറിയ വ്യക്തിയാണ് ടിനി ടോം. സിനിമകള്‍ക്ക് പുറമെ കോമഡി ഷോകളിലും മറ്റ് റിയാലിറ്റി ഷോകളിലും നടന് സജ്ജീവമാണ്. ടിനി ടോം പലപ്പോഴും പറയുന്ന രസകരമായ സംഭവങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. ഇപ്പോള്‍ ടിനി ടോം ഒരു നടനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അടുത്തിടെ ടിനി ടോം നടന് ബാലയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ ട്രോളായിരുന്നു.
അത്യാവശ്യം നിങ്ങള്‍ക്ക് അറിയാവുന്ന നടനാണ്. എന്റെ കൂടെ കളി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഗുണ്ട റോളുകള്‍ എല്ലാം ചെയ്യുന്ന നടനാണ്. ഒരു ദിവസം എന്നോട് അദ്ദേഹം ചോദിച്ചു ബൗണ്‍സേഴ് വേണോ ഷൈന്‍ ചെയ്യാണ് എന്ന് ചോദിച്ചു. എന്നാല്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ഷൂട്ടിംഗിന് ചെല്ലുമ്പോള്‍ ഈ നടന് എഴ് ബൗണ്‍സേര്‍സിന്റെ നടുവിലൂടെ നടന്ന് വരുന്നതാണ് കണ്ടത്. എല്ലാവരും നോക്കുന്നു. മോഹന്‍ലാലോ മമ്മൂട്ടിയോ പോലും ഇത്രയും ബൗണ്‍സേര്‍സിന്റെ ഇടയില്‍ വന്നിട്ടില്ല.
എന്നാല്‍ ഈ പറഞ്ഞ നടന്റെ സെക്യൂരിറ്റിയാണ് കൂടെ വരുന്നതെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയാണ് ചെയ്തത്. അതിലും രസം ബൗണ്സേര്സില് ഒരാള്‍ മാത്രം കഴിക്കുക 18 ചപ്പാത്തിയാണ്. പ്രോഡക്ഷന്‍ കാര്‍ക്ക് സിനിമയില്‍ ഇല്ലാത്ത ഒരാള്‍ പോലും വെള്ളം ചോദിച്ചതാല് ദേഷ്യമാണ്. കാരണം അവര്‍ക്ക് കണക്ക് കാണിക്കണം. ഇവരാണെങ്കില് ചപ്പാത്തി പറഞ്ഞു കൊണ്ടിരിക്കും.
തുടര്‍ന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഐസ്ക്രീം വേണമെന്ന് പറഞ്ഞു അവര്‍. സംഭവത്തിന് ശേഷം അടുത്ത ദിവസം ഈ നടന് പറഞ്ഞു ടിനീ മൂവാറ്റുപുഴയില്‍ എന്റെയൊരു കൂട്ടുകാരന്റെ വീട് താമസമുണ്ട് വലിയ വീടാണ്. അവിടെത്തെ ബാറിന്റെ ഉദ്ഘാടനും ബാബുരാജും നീയുമാണ് ചെയ്യേണ്ടതെന്ന്.
വരുമെന്ന് ഞാന്‍ പറഞ്ഞു. പോവുമ്പോള്‍ ഇവന്മാരും വന്നു. അവരുടെ വിചാരം ഞങ്ങളൊക്കെ വലിയ സ്റ്റാറാണെന്നാണ്. ആവശ്യം ഇല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നമുക്ക് ചേരില്ല. സംഭവം ശരിക്കും തമാശയാണ്. ഒരു സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് എത്തിയ ഇവര്‍ക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല. എന്നാല്‍ പിന്നെ നിങ്ങള്‍ കൊണ്ടുപൊയ്ക്കോ ഭക്ഷണം എങ്കിലും നടക്കുമെല്ലോ എന്ന് കരുതി അയച്ചതാണ് ഇവരെ.
തുടര്‍ന്ന് പിറ്റേദിവസം ഈ പറഞ്ഞ നടന് വിളക്കുന്നു. സെക്യൂരിറ്റിക്കാര്‍ പെട്ടന്ന് കോള്‍ വന്നപ്പോള്‍ പോയി. ഈ നടന് ബസ് സ്റ്റാന്‍ഡില്‍ നിന്ന് എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു ബസില്‍ കയറി വായെന്ന്. പുള്ളി ബസില്‍ കയറി വന്നു. നമുക്ക് യോഗ്യതയുണ്ടെങ്കിലെ ഇതൊക്കെ കൊണ്ട് നടക്കാന്‍ പാടുള്ളൂ. ചമയുമ്പോള്‍ നമുക്കതിന് യോഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം ടിനി ടോം പറഞ്ഞു.