ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും തുര്‍ക്കി ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തിയിട്ടില്ല. പക്ഷേ തുര്‍ക്കിയില്‍ നിന്നും നാശത്തിന്റെയും നിരാശയുടെയും വാര്‍ത്തകള്‍ക്കിടയില്‍ നിന്നും അതിജീവനത്തിന്റെ കഥകള്‍ കൂടെ പുറത്ത് വരുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിക്ക് വലിയ സഹായങ്ങളാണ് ലഭിച്ചത്. തണപ്പിനെ അതിജീവിച്ച് 1,000 കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോഴും തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
ഭൂകമ്പം ഉണ്ടായി 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പം രണ്ട് വയസ്സുള്ള പെണ്‍ കുട്ടിയും ആറ് മാസം ഗര്‍ഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി.
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം ഈ നൂറ്റാണ്ടില ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതി ദുരന്തമായിട്ടാണ് കണക്കാക്കുന്നത്. 2003-ല്‍ അയല്‍ രാജ്യമായ ഇറാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 31,000 പേര്‍ മരിച്ചിരുന്നു.