സോഷ്യൽ മീഡിയയിലൂടെ ദിയ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടെ പങ്കുവെച്ച വാക്കുകളാണ് പ്രണയം തകർന്നെന്ന സംശയങ്ങളിലേക്ക് താരത്തിന്റെ ആരാധകരെ എത്തിച്ചത്. എന്നാൽ ഇപ്പോഴിത ആരാധകർ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്കും മറ്റും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
ദിയ തന്റെ യുട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ അവിടുന്നും ഇവിടുന്നും ഞാൻ കേട്ടു. രാജമൗലി ഇവരെ കണ്ടാൽ കഥയെഴുതാൻ കൂട്ടികൊണ്ട് പോകും എന്ന് ദിയ പറയുന്നു. അത്ര നല്ല കഥകളാണ് ഇവരെല്ലാം എന്നെ കുറിച്ച് പറയുന്നത്.
താൻ ഇപ്പോൾ കടന്ന് പോകുന്നത് വളരെ വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണെമ്മ് ദിയ പറയുന്നു. ലൈഫിലെ ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ വളരെ സ്ട്രോങായി ഈ ചെറിയ പ്രായത്തിൽ തന്നെ. സിംഗിൾ ആയിട്ടുള്ളവർ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷൻഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാൽ അയാളുടെ ജീവിതം അവസാനിക്കുമോ എന്നും ദിയ ചോദിച്ചു.
ബ്രേക്കപ്പ് ഒക്കെ വന്നാൽ ലോകം വസാനം എന്നല്ലല്ലോ അർഥം. തന്റെ പ്രായത്തിൽ ഉള്ള ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങൾ സർവസാധാരണമാണ്. എനിക്ക് ബിസിനസ്, കുടുംബം, കൂട്ടുകാർ അങ്ങനെ ഒത്തിരി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുമുണ്ട്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല.
പബ്ലിക്ക് ഫിഗേഴ്സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകൾ വരും. ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാർത്തകൾ കാണുമ്പോൾ സങ്കടം വരുമായിരുന്നു. ഇപ്പോൾ അത് ഇല്ല. പിന്നെ എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു എന്നും ദിയ പറഞ്ഞു. കൂടെ നിൽക്കുന്നവർ ചിലപ്പോൾ നമുക്കൊപ്പം കളിക്കാനും ചിരിക്കാനുമെല്ലാം ഉണ്ടാകും.
നമുക്ക് ഒരു പ്രോബ്ലം വന്നാലോ നമ്മൾ മാറി നിന്നാലോ അവർ ചിലപ്പോൾ നമ്മളെ കുറിച്ച് മറ്റൊന്നായിരിക്കും പറയുക. കുഞ്ഞിലെ അറിയാവുന്നതാണ് ഇക്കാര്യമെങ്കിലും അത് ഞാൻ കൂടുതൽ വിശ്വസിച്ചത് 2022ലാണ്. ഒരുപാട് പേർ എന്നെ ഒരുപാട് പഠങ്ങൾ പഠിപ്പിച്ചു. കണ്ണടച്ച് ആരേയും വിശ്വസിക്കരുത് അത്രമാത്രം. ചിലർ എന്റെ മുഖം വെച്ച് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ദിയ പറഞ്ഞു.