ന്യൂഡല്‍ഹി. എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങുവാന്‍ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടന്ന വീഡിയോകോണ്‍ഫറന്‍സിലായിരുന്നു ടാറ്റാ ഗ്രൂപ്പിന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനവാങ്ങല്‍ കരാറാണിത്. ടാറ്റാ ഗ്രൂപ്പ് എയര്‍ബസുമായി വിമാനകരാര്‍ ഫെബ്രുവരി 10ന് ഒപ്പിടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റിനും പുറമേ വ്യോമയാനമന്ത്രി ജ്യോതിരാജിത്യ സിന്ധ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ എയര്‍ബസ് സി ഇ ഒ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. എ 320, എ 350 വിഭാഗങ്ങളിലെ വിമാനങ്ങള്‍ വാങ്ങുവനാണ് കരാര്‍.
വിമാനങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുവാനും സര്‍വീസ് വിപുലീകരിക്കുവാനും എയര്‍ ഇന്ത്യയ്ക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം ടാറ്റാ എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് ശേഷം വിപുലീകരണം ആരംഭിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റ് ഷെയര്‍ 30 ശതമാനമായി ഉയര്‍ത്തുവനാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുവാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്.