മലയാള സിനിമയില്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയരുന്ന നടനാണ് ഉണ്ണി മുകുന്ദന്. ബോളിവുഡ് നടന്മാരെ പോലെ ശരീര ഭംഗി കാത്തുസൂക്ഷിക്കുന്ന ഉണ്ണിക്ക് സ്ത്രീ ആരാധകരും കൂടുതലാണ്. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ മാറ്റങ്ങളാണം സംഭവിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തീയേറ്ററില്‍ നിന്നും ലഭിക്കുന്നത്.
35 പിന്നീട്ട ഉണ്ണി മുകുന്ദന്റെ വിവാഹ കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണി മുകുന്ദന് ഇതുവരെ ഗോസിപ്പുകളില്‍ ഒന്നും പെട്ടിട്ടില്ല. എന്നാല്‍ മുമ്പ് തനിക്ക് ഇഷ്ടം തോന്നിയ നടിയെക്കുറിച്ച് ഉണ്ണി മുകുന്ദന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണിയുടെ മനസ്സില്‍ ഇടം പിടിച്ച ആ നടി അനുഷ്ക ഷെട്ടിയാണ്. അനുഷ്ക പ്രധാന വേഷത്തില്‍ എത്തിയ ബാഗ്മതി എന്ന ചിത്രത്തില്‍ ഇരുവരും ഒരു മിച്ച് അഭിനയിച്ചിരുന്നു.
എല്ലാവരെയും തുല്ല്യരായി കാണുന്ന വ്യക്തിയാണ് അനുഷ്കയെന്ന് ഉണ്ണി മുകുന്ദന് പറയുന്നു. എനിക്ക് ബാഗ്മതി ഒരു കോമേഴ്ഷ്യല്‍ സിനിമയായിരുന്നു. അനുഷ്ക ബാഹുബലി എല്ലാം കഴിഞ്ഞ് ടോപ്പില്‍ നില്ക്കുന്ന സമയം. എന്നാല്‍ അനുഷ്കയെ കണ്ട് താന്‍ വീണുപോയി എന്ന് ഉണ്ണി മുകുന്ദന് പറയുന്നു. അനുഷ്ക വലിയ ഒരു സ്ഥാനത്താണ്, പ്രായവും കൂടുതലാണ്. എന്നാല്‍ പ്രായം തനിക്ക് പ്രശ്നമല്ലായിരുന്നു. ആ നിലയില്‍ നില്ക്കുന്ന വ്യക്തിയായിരുന്നെങ്കില്‍ താന്‍ അനുഷ്കയോട് തന്റെ ഇഷ്ടം തുറന്ന് പറയുമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന് പറയുന്നു.
അതേസമയം സ്ത്രീയാണെങ്കില്‍ അത് അനുഷ്കയെ പോലെയാവെണെന്ന് ഉണ്ണി മുകുന്ദന് പറയുന്നു. പൊതുവെ ഒരാള്‍ക്ക് മര്യാദ ലഭിക്കുക അയാളുടെ സ്ഥാനം വെച്ചാണ്. ടോപ്പിലൂള്ള വ്യക്തികളോട് പെരുമാറ്റം വേറെ രീതിയിലായിരിക്കും. പക്ഷേ സിനിമയിലെ സ്പോട്ട് ബോയ് തോട്ട് ഡയറക്ടര്‍ വരെ അനുഷ്കയ്ക്ക് ഒരു പോലെയാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. തന്റെ സ്റ്റാഫ് തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്.