ബെംഗളൂരു. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നീലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണതവരുവെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും.
ചോദ്യം ചെയ്തല്‍ കേസിലെ എല്ലാ വമ്പന്‍മാരുടെയും പങ്ക് പുറത്ത് വരുമെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളം മുഴുവന്‍ വിറ്റ് തുലയ്ക്കുവനാണ് മുഖ്യമന്ത്രിയും കുടുംബവും ശ്രമിക്കുന്നത്. കേസില്‍ എല്ലാ വമ്പന്‍മാരെയും പുറത്ത് കൊണ്ടുവരുവനാണ് താന്‍ ശ്രമിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതില്‍ നിന്നും പിന്മാറില്ല.
താന്‍ അടക്കമുള്ളവര്‍ പലരുടെയും ഉപകരണമായി. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് നല്‍കും. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി ചോദ്യം ചെയ്യണം. അത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രവീന്ദ്രന്‍ ആണെന്നും സ്വപ്‌ന പറഞ്ഞു. പിണറായി വിജയന്റെ മകന്റെയും മകളുടെയും ഭാര്യയുടെയും പങ്ക് പുറത്ത് വരും. യു എ ഇയില്‍ സാമ്പത്തിക ഇടപാട് നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണെന്നും സ്വപ്‌ന പറഞ്ഞു.