സംവിധായകനും നടനുമായി ബേസില്‍ ജോസഫിന് കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ ബേസില്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. കുഞ്ഞിനും ഭാര്യ എലിസബത്തിനും ഒപ്പം ഉള്ള ചിത്രം ബേസില്‍ പങ്കുവെച്ചു. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് മകളുടെ പേര്.
നിരവധി ആരാധകരാണ് ബേസിലിന് ആശംസകള്‍ അറിയിക്കുന്നത്. അതേസമയം മലയാള സിനിമയിലെ നിരവധി താരങ്ങളും ബേസിലിനും എലിസബത്തിനും ആശംസകള്‍ അറിയിക്കുന്നുണ്ട്. ഞങ്ങളുടെ ചെറിയ മാലാഖയുടെ വരവ് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവള് ഇതിനകം ഞങ്ങളുടെ ഹൃദയം കവര്‍ന്നുവെന്നും ബേസില്‍ ചിത്രത്തിനൊപ്പം കുറിച്ചു.