തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡി അന്വേഷണം വഴിമുട്ടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് വഴി ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ആര് ബി ഐയ്ക്ക് നല്‍കുന്നുവെന്ന് തെളിഞ്ഞു.
ആര് ബി ഐയുടെ എന്‍ ഒ സി നേടിയാണ് മസാല ബോണ്ടിറക്കിയതെന്നും അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചു. ഇ ഡിക്ക് ഒരു കാര്യം വ്യക്തമായി മനസിലായ ഇവിടെ ആരും കുനിഞ്ഞ് തരില്ലെന്ന്. കേസില്‍ ആര് ബി ഐക്ക് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം.