നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ മീനാക്ഷിയെ അതിൽ പിന്തുടരുന്നവരും നിരവധിയാണ്. എന്നാൽ ഇതൊന്നും അധികം ശ്രദ്ധിക്കാത്ത ആളാണ് മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്.
ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്. ഒരിടയ്ക്ക് മീനാക്ഷി ചെയ്ത ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതോടെ മീനാക്ഷി അഭിനയത്തിലേക്ക് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പഠനവുമായി മുന്നോട്ട് പോവുകയായിരുന്നു മീനാക്ഷി. മകൾക്ക് ഡോക്ടറാവാനാണ് ആഗ്രഹമെന്ന് ദിലീപ് ഒരിക്കൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മകളെ കുറിച്ച് ദിലീപ് സംസാരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഞാൻ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാൽ എന്റെ മകൾ എങ്ങനെ ജീവിക്കും എന്നോർത്തപ്പോഴാണ് ചിന്ത മാറ്റിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നത്. മകളുടെ മുഖം ഓർത്തപ്പോൾ ആണ് ഞാൻ പോവേണ്ടയാളല്ലെന്ന് മനസിലാക്കിയത് എന്ന് ദിലീപ് പറയുന്നു.
വൈറലായ വീഡിയോക്ക് താഴെ വന്ന കമന്റുകൾ ഏറെ മകൾ മീനാക്ഷിയെ കുറിച്ച് ആയിരുന്നു. മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം. അതുകൊണ്ടാണ് 23 വയസായ ആ മകൾ അച്ഛനെ ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും തള്ളിപ്പറയാത്തത് എന്നായിരുന്നു കമന്റുകൾ. സത്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നതിലും വലിയ ശിക്ഷ ഇല്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കോടതിക്ക് സത്യം അല്ല തെളിവാണ് വേണ്ടത്. അത് കൃത്രിമമായി ഉണ്ടാക്കിയതാണെങ്കിൽ അപ്പോഴും സത്യം പുറത്താണെന്നായിരുന്നു മറ്റൊരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.