പാലക്കാട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പ്രതിഷേധം ഉയരുമ്പോള്‍ പേടിച്ചോടി മുഖ്യമന്ത്രി പിണറായി വിജയന്. കരിങ്കോടി പ്രതിഷേധം മറികടക്കുവാന്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്ററിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചതാണ് ഹെലിക്കോപ്റ്റര്‍ മാര്‍ഗം സഞ്ചരിക്കുവാന്‍ കാരണം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.
രാവിലെ ആറുമണിയോടെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എ കെ ഷാനിബിനെ പോലീസ് അറസ്റ്റ് ചെയ്തു. സി ആര് പി സി 151 പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൃത്താലയില്‍ എത്തുന്നു എന്ന് അറിഞ്ഞ് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട അവസ്ഥയിലാണെന്ന് ഷാനിബ് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
അതേസമയം കനത്ത സുരക്ഷയില്‍ പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കോടി പ്രതിഷേധം ഉണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടിയത്.