സിനിമാ പാരമ്പര്യത്തിൽ നിന്നുമാണ് കീർത്തി സുരേഷ് സിനിമ ലോകത്തേക്ക് എത്തിയത്. നടിയുടെ അമ്മ മേനക ഒരു കാലത്ത് തിളങ്ങി നിന്ന സൂപ്പർ നായികയായിരുന്നു. അച്ഛൻ ഇപ്പോഴും സജീവമായി സിനിമകളൊരുക്കുന്ന നിർമാതാവും അഭിനേതാവുമൊക്കെയാണ്. ഇതെല്ലാം കീർത്തിയുടെ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാക്കി.
അടുത്തിടെ റിലീസിനെത്തിയ രണ്ട് സിനിമകൾ കീർത്തിയ്ക്ക് പരാജയം നേടി കൊടുത്തെങ്കിലും സിനിമാ മാർക്കറ്റിൽ നടിയ്ക്കിപ്പോഴും ഡിമാൻഡുണ്ട്. അത് കാരണം കീർത്തിയിപ്പോൾ പ്രതിഫലം വർധിപ്പിച്ചുവെന്നാണ് വിവരം. വളരെ കുറഞ്ഞ കാലം കൊണ്ടാണ് കീർത്തി സുരേഷിന്റെ കരിയർ ഗ്രാഫ് മാറുന്നത്. ബാലതാരമായി അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി വന്ന കീർത്തി ഇപ്പോൾ ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ്.
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം കീർത്തിക്ക് ലഭിച്ചതും കരിയറിൽ ഗുണം ചെയ്തു. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം വാശി എന്ന സിനിമയിലൂടെ മലയാളത്തിലേക്കും നടിയൊരു തിരിച്ച് വരവ് നടത്തിയിരുന്നു. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കീർത്തിയുടെ ആസ്തി ഇരുപത്തിരണ്ട് കോടിയാണ്. ഒപ്പം പുതിയ സിനിമകൾക്ക് നടി പ്രതിഫലം കൂട്ടിയെന്നും പറയപ്പെടുന്നു. അടുത്തായി ദസറ എന്ന സിനിമയാണ് കീർത്തിയുടേതായി വരാനിരിക്കുന്നത്.
മാർച്ച് മുപ്പതിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമ മുതൽ കീർത്തി തന്റെ പ്രതിഫലം വാർധിപ്പിച്ചതായിട്ടാണ് വിവരം. മൂന്ന് കോടി രൂപയാണ് ഒരു സിനിമയ്ക്ക് വേണ്ടി കീർത്തി വാങ്ങിക്കുന്നത്. ദസറയിൽ നടി ആവശ്യപ്പെട്ട പ്രതിഫലത്തിനെക്കാളും കുറവാണെന്നാണ് റിപ്പോർട്ടുകൾ. അഭിനയത്തിൽ കൂടുതൽ പരീക്ഷണങ്ങളുടെ നടത്തുന്നതിന്റെ ഭാഗമായി ദസറയിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. ദസറയിലേ വേഷത്തിന് വേണ്ടി നടി ആവശ്യപ്പെട്ടത് എത്രയാണെന്നത് സംബന്ധിച്ച് കൂടുതൽ സ്ഥീരികരണമില്ല.