മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ച് മോഹന്‍ ലാല്‍ എത്തിയത് വലിയ ചര്‍ച്ചയാകുന്നു. കറുപ്പ് കണ്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രിയ്ക്ക് മോഹന്‍ലാല്‍ കറുത്ത സ്ത്രം ധരിച്ച് എത്തിയപ്പോള്‍ മിണ്ടാന്‍ പറ്റാതെയായി എന്ന് സോഷ്യല്‍ മീഡിയയയില്‍ പലരും പരിഹസിച്ചു. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ സര്ക്കാരത്തിനാണ് പിണറായി വിജയനും മോഹന്‍ ലാലും കണ്ടു മുട്ടിയത്.
ഇരുവരും ഒരു മിച്ച് നില്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ കറുത്ത മാസ്ക് അണിഞ്ഞെത്തിയ വിദ്യാര്‍ഥികളുടെ മാസ്ക് പോലീസ് അഴിപ്പിച്ചിരുന്നു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. അതേസമയം മരുമകന് കറുത്ത വസ്ത്രം ധരിക്കാമോ എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പരിഹസിച്ചു.
കോഴിക്കോടുള്ള ഹോട്ടലില്‍ വച്ചായിരുന്നു കെ മാധവന്റെ മകന്റെ വിവാഹ ആഘോഷങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗൗതമിന്റെ വിവാഹം. സിനിമ രാഷ്ട്രീയമേഖലയില്‍ ഉള്ള നിരവധി പേര് റിസപ്ഷനില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.