മലയാളത്തിലെ മികച്ച നായിക നായകന്മാരായെത്തി പിന്നീടെ ജീവിതത്തില്‍ ഒന്നായി തീര്‍ന്ന താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സഹസംവിധായകനായിട്ടാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. പിന്നീട് നായകനായി മാറി. ദിലീപ് ചിത്രങ്ങള്‍ മുമ്പ് എല്ലാ വിശേഷ ദിവസങ്ങളിലും തീയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
ദിലീപിനെതിരെ കേസുകള്‍ നടക്കുന്നതിനാല്‍ പലപ്പോഴും പൊതു വേദികളില്‍ അദ്ദേഹം എത്തുന്നതും കുറവാണ്. ഇപ്പോള്‍ വളരെ നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും ഒരു മിച്ച് ഒരു പൊതു വേദിയില്‍ എത്തിയിരിക്കുന്നു. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുവനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ദിലീപിനേയും കാവ്യ മാധവനേയും കണ്ടതോടെ ആരാധകര്‍ സംസാരിക്കുവാനും ചാത്രങ്ങള് പകര്‍ത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലര്‍ന്ന കുര്‍ത്തയായിരുന്നു ദിലീപിന്റെ വേഷം. സില്‍വര്‍ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ എത്തിയത്.
ചിത്രങ്ങളും വീഡിയോയും വൈറലായതോടെ നിരവധി പേര് കമന്റുകളുമായി എത്തി. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. എങ്ങനെ കുടുക്കാന്‍ നോക്കിയാലും രക്ഷയില്ല. ദിലീപ് തെറ്റ് ചെയ്യാത്തിടത്തോളം കാലം അവര്‍ക്ക് ദിലീപിനെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ ഇനി ദിലീപിനെ താങ്ങി നിന്നാലെ കാര്യം ഉളളൂ.
ആദായവകുപ്പൊക്കെ ഇടയ്ക്കിടെ ആന്റണിയേയും മോഹന്ലാലിനയും ഒക്കെ സന്ദര്‍ശിക്കുകയാണല്ലോ. ദിലീപിന് ഇനി ഒരു തിരിച്ച് വരവ് ഉണ്ടോ, ഇലക്ഷന് അടുക്കുമ്പോള്‍ ഇറങ്ങുന്ന ജനപ്രതിനിധിയെ പോലെയുണ്ട് ദിലീപ് എന്നെല്ലാം ആളുകള്‍ പ്രതികരിച്ചു.