കൊച്ചി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന ഇ പി ജയരാജന്‍ വീണ്ടും വിവാദത്തില്‍. വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഞായറാഴ്ച നന്ദകുമാറിന്റെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരും സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തില്‍ എത്തിയ കെ വി തോമസും ഇ പി ജയരാജനൊപ്പം നന്ദകുമാറിന്റെ വീട്ടില്‍ എത്തിയിരുന്നു. അതേസമയം ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.
അതേസമയം ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുവനാണ് ഇ പിയുടെ തീരുമാനം എന്നാണ് അറിയുന്നത്. പി ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണം നല്‍കിയിട്ടും പാര്‍ട്ടി തീരുമാനം വൈകുന്നതാണ് വിട്ടുനില്‍ക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ഇ പി ജയരാജന്‍ തീരുമാനം മാറ്റിയേക്കും.