ഉത്സവത്തിനോട് അനുബന്ധിച്ച് വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. നിരവധി ആളുകളാണ് ഷക്കീലയെ കാണുവാന്‍ ക്ഷേത്രത്തില്‍ എത്തിയത്. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. അന്ന് കോഴിക്കോട് മാളിലേക്ക് വരുന്നത് പ്രശ്നമായിരുന്നു.
എന്നാല്‍ ഇവിടെ വരുവാന്‍ കഴിഞ്ഞത് നിയോഗമാണെന്ന് ഷക്കീല പറഞ്ഞു. തനിക്ക് ഇപ്പോള്‍ മനസ്സിലായി ദൈവത്തിന് കൃത്യമായ പദ്ധതികള്‍ ഉണ്ട്. അന്ന് ആ മാളില്‍ തന്നെ കാണുവാന്‍ കുറച്ച് ആളുകള്‍ വന്നേക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കാണുവാന്‍ ആയിരങ്ങളാണ് എത്തിയിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു. ഈ അവസരം ഭഗവാന് ശിവന് തനിക്ക് കരുതി വെച്ചതാണെന്നും ഷക്കീല പറഞ്ഞു.
ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് മുഖ്യാതിഥിയായി ഷക്കീല എത്തുന്നതിനാല്‍ മാള്‍ അധികൃതര്‍ പരിപാടി നടത്തുവാന്‍ സമ്മതിക്കില്ലെന്ന് സംവിധായകന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണത്തെ മാള്‍ അധികൃതര്‍ നിഷേധിച്ചു. ചെറിയ പരിപാടിയാണെന്ന് പറഞ്ഞിരുന്നതെന്നും, ഷക്കീല എത്തുന്ന കാര്യം അവസാന നിമിഷമാണ് അറിയിച്ചത്.
അതിഥികള്‍ ഉണ്ടെങ്കില്‍ പോലീസില്‍ വിവരം അറിയിക്കണം. സിനിമയുടെ അണയറ പ്രവര്‍ത്തകര്‍ ഇത് ചെയ്തില്ലെന്നും മാള്‍ അധികൃതര്‍ പറഞ്ഞിരുന്നു. അതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതര്‍ പറയുന്നത്.