തിരുവനന്തപുരം. നീണ്ട രണ്ടര മണിക്കീര്‍ ആശങ്കയ്ക്ക് ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി. കോഴിക്കോട് നിന്നും സൈദിയിലെ ദമ്മാമിലേക്ക് യാത്ര തിരിച്ച വിവാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. 182 യാത്രകാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂരില്‍ നിന്നും വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസുകയായിരുന്നു.
തുടര്‍ന്ന് പൈലറ്റിന് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയം തോന്നിയതാണ് ലാന്‍ഡിങ്ങ് നടത്തുവാന്‍ തീരുമാനിച്ചത്. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങ് സാധ്യമല്ലാത്തതിനാല്‍ തിരുവനന്തപുരത്തേക്ക് ലാന്‍ഡിങ് മാറ്റുകയായിരുന്നു. ആദ്യം വിമാനം 11.30 ലാന്‍ഡ് ചെയ്യുമെന്ന് അറിയിച്ചു. എന്നാല്‍ ആ സമയം ലാന്‍ഡ് ചെയ്യുവാന്‍ സാധിക്കാതെ വന്നതോടെ ആശങ്ക വര്‍ധിച്ചു.
തുടര്‍ന്ന് വിമാനം കോവളം ഭാഗത്തെ കടലിന് മുകളിലേക്ക് ഇന്ധനം കളഞ്ഞ ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയവ്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം കളയുന്നതിനായി 11 തവണ വിമാനം ആകാശത്ത് ചുറ്റി. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് എട്ട് തവണയുമാണ് ചുറ്റിയത്.
ഇടിച്ചിറക്കേണ്ടിവന്നാല്‍ അത്യാഹിതം ഒഴിവാക്കുവനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഇന്ധനം ഒഴുക്കികളഞ്ഞത്. ഏത് പ്രതിസന്ധിയേയും നേരിടുവാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയ ശേഷം 12.15ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.