ലൈഫ് മിഷന് കേസില്‍ ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകുവാന്‍ ഇരിക്കെ സ്വപ്ന സുരേഷിന് രവീന്ദ്രന് അയച്ച ചാറ്റുകള്‍ പുറത്തുവന്നു. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന്റെ തൊട്ടുമുന്പാലാണ് ചാറ്റുകള്‍ പുറത്ത് വന്നത്. ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ മുമ്പ് നാല് തവണ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
ഇത്തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇതുവരെ ഇ ഡിയെ സമീപിച്ചിട്ടില്ല. ദുബായിലെ റെഡ് ക്രസന്റ് നല്കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന് ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.