ഇന്ത്യയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇലട്രിക് വാഹന വിപണി വര്‍ധിച്ചുവരുന്ന ഈ കാലത്ത് ലിഥിയം ശേഖരത്തിന്റെ കണ്ടെത്തല്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശേശോഭനമാവും എന്നതിന്റെ ഉറപ്പാണ്. അതേസമയം കശ്മീരിന് പുറമെ ഇപ്പോള്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
കാശ്മീരില്‍ കണ്ടെത്തിയ ലിഥിയം ശേഖരം വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ണാടകത്തില്‍ ലിഥിയം കണ്ടെത്തുന്നത് 2020-ലാണ്. പ്രദേശത്ത് വന്‍ തോതില്‍ ലിഥിയം ശേഖരം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടര്‍ ഫോര്‍ എക്‌സപ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.
എന്നാല്‍ പിന്നീട് കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ കാശ്മീരില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ണാടകയിലെ ലിഥിയം ശേഖരത്തെക്കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചത്. മാണ്ഡ്യ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 1,600 ടണ്‍ ലിഥിയം ഉണ്ടെന്നാണ് പുറത്ത് വരുന്ന പ്രാഥമിക നിഗമനം. മാണ്ഡ്യയെ കൂടാതെ യാദ്ഗിര്‍ ജില്ലയിലും ലിഥിയം ശേഖരം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ കൂടുതല്‍ പഠനത്തിന് ശേഷം സാമ്പത്തിക ലാഭം ഉണ്ടെങ്കില്‍ മാത്രമെ തുടര്‍ നടപടികള്‍ സ്വീകരിക്കു. കൂടുതല്‍ പഠനത്തിന് ശേഷം മാത്രമേ പ്രതികരിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.