മലയാളത്തിലെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് നാസര്‍ ലത്തീഫ്. വണ്‍, സണ്‍ഡേ ഹോളിഡേ എന്നി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തിട്ടുണ്ട് നാസര്‍ ലത്തീഫ്. നാസര്‍ ആദ്യമായി സ്വതന്ത്ര നിര്‍മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നാസര്‍ തന്നെയാണ്. പ്രിയമണിയായിരുന്നു ചിത്രത്തിലെ നായിക.
തീയേറ്ററില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും ദാദ സാഹേബ് ഫാല്‍ക്കെ അവര്‍ഡില്‍ നല്ല നടനുള്ള പ്രത്യേക പരാമര്‍ശം നാസറിന് ലഭിച്ചു. ഇപ്പോള്‍ ഇതാ ആ സിനിമയുടെ പിന്നാമ്പുറ കഥ തുറന്ന് പറയുകയാണ് നാസര്‍. പ്രിയമണി നല്ല ഒരു വ്യക്തിയാണെന്നും കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ചിത്രീകരണം വെച്ചിട്ടുപോലും അവര്‍ വന്നുവെന്ന് നാസര്‍ പറയുന്നു.
അവര്‍ക്ക് നായകന് ഒന്നും വലിയ പ്രശ്നമില്ല. അവർ വാങ്ങുന്ന പ്രതിഫലത്തിന്റെ 25 ശതമാനമാണ് തന്റെ പക്കൽ നിന്നും വാങ്ങിയതെന്നും നാസർ പറയുന്നു. ചിത്രത്തില്‍ ആദ്യം നായികയായി നമ്മള് ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാന്‍ വിളിച്ചു. ഡയറക്ടര്‍ വിളിച്ചു സംസാരിച്ചു. അവര്‍ക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷെ തിരക്കായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവര്‍ അതിന് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്. അവര്‍ അര്‍ഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാന്‍ പറ്റിയില്ലെന്നും നാസര്‍ പറയുന്നു.