ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യു എ ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ യാത്ര മാറ്റി. റോക്കറ്റ് എഞ്ചിനിലെ രാസവസ്തുവുമായി ബന്ധപ്പെട്ട തകരാറാണ് യാത്ര മാറ്റുവാന്‍ കാരണം. വിക്ഷേപണത്തിന് മൂന്ന് മിനിറ്റ് മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യു എ ഇ സമയം തിങ്കളാഴ് രാവിലെ 10.45നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്.
അടുത്ത വിക്ഷേപണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി. ബഹിരാകാശത്ത് ആറുമാസം തങ്ങി ഗവേഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു ലക്ഷ്യം. യു എ ഇ ആസ്ട്രോനറ്റ് പ്രോഗ്രാമിറ്റ് ഭാഗമായിട്ടായിരുന്നു പരീക്ഷണം. ബഹിരാകാശ പരിവേഷണത്തിനായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയാണ് യു എ ഇ ലക്ഷ്യമിടുന്നത്.