ബെംഹളൂരു- മൈസൂരു 10 വരി പാതയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പ് നല്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടക്കം കുറിക്കുന്നത്. കര്‍ണാടകയിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് ബി ജെ പി 10 വരി പാതയെ ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം റോഡ് തുറക്കുന്നതോടെ ബെംഗളൂരുവിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് വളരെ വേഗത്തില്‍ എത്തുവാന്‍ സാധിക്കും. കേരളത്തില്‍ മലബാറില്‍ നിന്നുള്ളവര്‍ക്കാണ് പാത കൂടുതല്‍ പ്രയോജനം ലഭിക്കുക. 117 കിലോമീറ്റര്‍ ദൂരമുള്ള പാത നിര്‍മിക്കുവാന്‍ 50,000 കോടി രൂപയാണ് ചിലവ്. ആറ് വരി പ്രധാന പാതയും രണ്ട് വരി സര്‍വ്വീസ് റോഡുമാണ് നിര്‍മിച്ചിരിക്കുന്നത്.
നിലവില്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്തുവാന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ എടുക്കും എന്നാല്‍ 10 വരി പാത തുറക്കുന്നതോടെ ഇത് ഒരു മണിക്കൂറായി കുറയും. പാത തുറക്കുന്നതോടെ കേരളത്തിനും കൂടുതല്‍ നേട്ടം ഉണ്ടാകും. മലബാറിന്റെ വികസനത്തിന് പാത സഹായിക്കുമെന്നാണ് വിലയിരുത്തല്‍.