രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലബാര്‍ കലാപത്തെ പ്രമയമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍). ചിത്രത്തിന്റെ നിര്‍മാണത്തിനായി രണ്ടര കോടി രൂപ ചിലവായെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷമായി തന്നെ വിമര്‍ശിക്കുന്നവരും ട്രോളുകള്‍ ഉണ്ടാക്കുന്നവരും ചിത്രത്തെ ഭയപ്പെടുന്നവരാണ്. അത്തരത്തില്‍ ചിത്രത്തെ ഭയപ്പെടുന്നവരാണ് പോസ്റ്ററുകള്‍ വലിച്ച് കീറുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബി ബി സി ഡ്യോക്യുമെന്ററി കാണിക്കുന്നുണ്ട്.
എന്നാല്‍ തന്റെ സിനിമയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് നടക്കുന്നത്. നികുതി അടച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചാല്‍ അത് തൊട്ട് പിന്നാലെ വലിച്ച് കീറുന്നു. സത്യം പുറത്ത് വരുമെന്ന് ഭയപ്പെടുന്നവര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍. തനിക്കെതിരെ ക്രൂരമായ ആക്രമണം നടക്കുന്നത് കണ്ട് സിനിമയ്ക്കായി സി പി എമ്മുകാര്‍ പോലും പണം തന്നിട്ടുണ്ട്. ചിത്രം പുറത്ത് വരാതിരിക്കുവാന്‍ പരമാവധി ശ്രമിച്ചു.
ലൊക്കേഷനില്‍ പോലും ഉദ്യോഗസ്ഥര്‍ എത്തി ഭീഷണിപ്പെടുത്തി. ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടും ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. പിന്നീട് കോടതിയില്‍ നിന്നും അനുകൂല നിലപാട് വാങ്ങിയിട്ടും ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായില്ല. അതേ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. അദ്ദേഹത്തിന്റെ ഓഫീസ് ഇടപെട്ടതോടെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് സംവിധായകന്‍ പറയുന്നു.
മലബാര്‍ കലാപത്തില്‍ കൊന്നവര്‍ക്ക് സ്മാരകം പണിയുകയും കൊല്ലപ്പെട്ടവരെ തഴയുകയുമാണ് സർക്കാർ ചെയ്യുന്നത്. പൃഥ്വിരാജ് നായകനായി വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കാന്‍ താന്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം പറയുന്നത്. ഒരേ വിഷയത്തില്‍ നാല് ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് നിര്‍മ്മിച്ച തന്റെ ചിത്രം മാത്രമാണ് പുറത്തിറങ്ങിയതെന്ന് സംവിധായകന്‍ പറഞ്ഞു.
വാരിയംകുന്നന്‍ എന്നി സിനിമയിലേക്ക് പൃഥ്വിരാജ് ചരിത്രം പഠിക്കാതെയാണ് ഇറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന് സത്യം മനസ്സിലായപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും രാമസിംഹന്‍ (അലി അക്ബര്‍) പറഞ്ഞു. ജനങ്ങള്‍ രണ്ട് കോടി രൂപയോളം പിരിച്ച് നല്‍കി. ജനങ്ങള്‍ നല്‍കിയ പണം താന്‍ അടിച്ചുമാറ്റിയെന്ന് ചിലര്‍ പറഞ്ഞു.
തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയായി ചിത്രം കേരളത്തില്‍ 86 തീയേറ്ററുകളില്‍ റിലീസ് ചെയ്തു. പടത്തിന് ലാഭം ഉണ്ടായാല്‍ പണം മക്കിയവര്‍ക്ക് തിരികെ നല്‍കും. ചിത്രത്തിന്റെ നിര്‍മാണത്തിനായി രൂപീകരിച്ച മമധര്‍മ എന്ന കമ്പനി ട്രസ്റ്റായി രജിസ്ട്രര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.