തൃശൂര്‍. കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ മൂന്ന് കാറുകള്‍ കത്തിനശിച്ചു. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നും ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ കെടുത്തുവാന്‍ ശ്രമിക്കുന്നത്. ഭാഗികമായി തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങളും സര്‍വീസിനെത്തിയ വാഹനങ്ങളും ഷോറൂമിന്റെ ഓഫീസും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിസാണ് തീ പിടിച്ചത്.
തീ ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് ഉണ്ടായത് പിന്നീട് കെട്ടിടത്തിന് ഉള്ളിലേക്കും പടരുകയായിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതിന് മുമ്പുതന്നെ വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുവാന്‍ സാധിച്ചു. ഷോറൂമിലെ സുരക്ഷ ജീവനക്കാരാണ് തീ പടരുന്നത് അദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ മറ്റ് വാഹനങ്ങള്‍ മാറ്റിയതാണ് വന്‍ നാശനഷ്ടം ഒഴിവാക്കിയത്.
തീപിടിത്തത്തില്‍ പുതിയ കാറുകള്‍ക്ക് അടക്കം കത്തിനശിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ സര്‍വ്വീസിന് എത്തിച്ച വാഹനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൂന്ന് കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചതായിട്ടാണ് വിവരം. സര്‍വ്വീസ് സെന്ററിന്റെ തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കാര്‍ ഷോറൂമിലെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിലത്ത് ഒയില്‍ പരന്നു കിടക്കുന്നത് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.