ഒരു നടന് എന്നതിനപ്പുറം ബാല നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ബാലയെ കണ്ട് സഹായം തേടുന്നവര്‍ ആരായാലും അദ്ദേഹം അവരെ സഹായിക്കുവാന്‍ മുന്നോട്ട് വരാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിരവധി ഹാസ്യകഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ മോളി കണ്ണമാലി.
ശ്വാസ തടസത്തെ തുടര്‍ന്ന് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ന്യൂമോണിയ ബാധിച്ചത്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മോളി. മോളിയെ സഹായിക്കുവാന്‍ ബാലയാണ് ആദ്യം മുന്നോട്ട് വന്നത്. ആശുപത്രിയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോളി ആദ്യം ഓടിയെത്തിയതും തന്നെ സഹായിച്ച ബാലയുടെ അടുത്തേയ്ക്കാണ്.
മോളിയും കുടുംബവും കാണാന്‍ എത്തിയ വിഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. മരണം വരെ ചേച്ചി എത്തി എന്നാല്‍ ചേച്ചി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ബാല പറയുന്നു. അന്ന് കണ്ടപ്പോള്‍ ചേച്ചി ആശുപത്രിയിലായിരുന്നു.
മരിക്കുമ്പോള്‍ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാന്‍ പറ്റും. എന്നാല്‍ എല്ലാവരും ജനിക്കുമ്പോള്‍ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. ഇത് ഞാന്‍ തരുന്നത് ആശുപത്രി ചിലവിനും മറ്റ് ചിലവുകള്‍ക്കും വേണ്ടിയാണ്. കലാകാരന് എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവര്‍ ആളുകള്‍ക്കുള്ളില്‍ ജീവിച്ചിരിക്കും എന്നാണ് മോളി കണ്ണമാലിയെ അസുഖം ബേധമായി കാണാന്‍ സാധിച്ച സന്തോഷം പങ്കുവെച്ച് ബാല പറഞ്ഞു.