കൊച്ചി. താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോന്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മുബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും ശ്വേത മേനോന്റെ 57,636 രൂപ തട്ടിച്ചുവെന്ന് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കില്‍ നിന്നും 40 പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നും അതില്‍ ശ്വേത മേനോന്റെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.
അതേസമയം തട്ടിപ്പിന് ഇരയായത് ശ്വേത മേമന്‍ എന്ന് പേരുള്ള ഒരു സീരിയല്‍ നടിയാണ്. ഇവരുടെ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്വേത മേനോന്റെ പേരിലുള്ള സാദൃശ്യമാണ് തെറ്റായരീതിയില്‍ വാര്‍ത്ത പ്രചരിക്കുവാന്‍ കാരണം. ഫോണിലേക്ക് എത്തിയ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പലര്‍ക്കം പണം നഷ്ടപ്പെട്ടത്.
പാന്‍ കാര്‍ഡ് കെവൈസി വിവരങ്ങള്‍ പുതുക്കുവാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം എത്തിയത്. ഇത്തരം ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു. ലഭിച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ലഭിച്ചവര്‍ക്ക് അവരുടെ ബാങ്കിന് സമാനമായ തട്ടിപ്പ് വെബ്‌സൈറ്റിലേക്കാണ് എത്തുവാന്‍ സാധിച്ചത്. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കിയതോടെയാണ് പണം നഷ്ടപ്പെട്ടത്. പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായും വിവരമുണ്ട്.