2011-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്റോ വിക്ഷേപിച്ച ഉപഗ്രഹം ചൊവ്വാഴ്ച നിയന്ത്രണവിധേയമായി സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നു. കാലാവസ്ഥാ പഠനത്തിനായി വിക്ഷേപിച്ച മേഘാ ട്രോപിക്സ്-1 എന്ന ഉപഗ്രഹമാണ് നിയന്ത്രണ വിധേയമായി തിരിച്ചിറക്കുന്നത്. ഉപഗ്രഹത്തിന്റെ സഞ്ചാര പഥം കുറച്ച് വൈകുന്നേരം 4.30 നും 7.30നും ഇടയില്‍ പസിഫിക് സമുദ്രത്തിലെ മുന്‍കൂട്ടി നിശ്ചയിച്ച മേഖലയില്‍ ഉപഗ്രഹത്തെ തിരിച്ചിറക്കുവനാണ് ഇസ്റോ പദ്ധതിയിടുന്നത്.
മേഘാ ട്രോപിക്സ്-1 870 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിന് 300 കിലോമീറ്ററിലേക്ക് താഴ്ത്തിയ ശേഷം പലതവണ ഭൂമിക്ക് ചുറ്റം കറക്കി ദൂരം കുറച്ച് കൊണ്ടുവന്നാണ് സമുദ്രത്തില്‍ ഇടിച്ചിറക്കുക. നിലവില്‍ 15 കിലോഗ്രം ഇന്ധനം ഉപഗ്രഹത്തില്‍ ബാക്കിയുണ്ട്. മുമ്പും പല രാജ്യങ്ങളും ഉപഗ്രഹം തിരിച്ചിറക്കിയിട്ടുണ്ടെങ്കുലും അത് ആ രീതിയില്‍ നിര്‍മിച്ചതായിരുന്നു.
എന്നാല്‍ മേഘാ ട്രോപിക്സ്-1ന്റെ തിറിച്ചിറക്കലിലെ വെല്ലുവിളിയും ഇത് തന്നെയാണ്. ബഹിരാകാശ മാലിന്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തിരിച്ചിറക്കുവാന് ഇസ്റോ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്റോ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറക്കിയിരുന്നു.