കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ക്രിപ്റ്റോകറന്‍സി ഇടപാടുകളെ സംശയത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഇനി മുതല്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴില്‍ വരുമെന്ന കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളിപ്പിക്കല്‍ തടയല്‍ നിയമത്തിന് കീലിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്.
ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വ്യാപാരത്തിലെ എക്സ്ചേഞ്ചുകള്‍, വാലറ്റ് ദാതാക്കള്‍ എന്നിവരെല്ലാം നിയമത്തിന് കീഴില്‍ വരും. അതേസമയം വെര്‍ച്വല്‍ സമ്പാദ്യങ്ങളുടെ ഉമസ്ഥാവകാശം സംബന്ധിച്ച നിര്‍വചനം കേന്ദ്രസര്‍ക്കാര്‍ പിരിഷ്കരിച്ചു. ഇത് ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റ് പോസിറ്റീവായിട്ടാണ് കാണുന്നത്. ഡിജിറ്റല്‍ ആസ്തികളുടെ മേല്‍നോട്ടം കര്‍ശനമാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റവും പി എം എല്‍ എ നിയമത്തിന് കീഴില്‍ വരും. വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പി എം എല്‍ എ നിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള വിജ്ഞാപനം ഈ മേഖലയെ അംഗീകരിക്കുന്നതിനുള്ള നല്ല ചുവടുവെപ്പായിട്ടാണ് കാണുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.