ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അഞ്ജന അപ്പുക്കുട്ടന്. സീരിയലുകളിലൂടെ മികച്ച പ്രടനം നടത്തിയ അഞ്ജന പിന്നീട് സിനിമകളിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും അഞ്ജന തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്ന് ചോദ്യത്തിനും അഞ്ജന മറുപടി നല്കുന്നു.
ഒരു റീയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ് എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്നും ആരെയെങ്കിലും കാത്തിരിക്കകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് മറുപടി നല്കിയ അഞ്ജന നല്ല ഒരു തേപ്പ് കിട്ടിയെന്ന് പറയുന്നു. ആ പ്രണയം വിവാഹം വരെ എത്തിയിരുന്നു. എന്നാല്‍ വിവാഹക്കാര്യം ഒന്നും വിചാരിച്ചത് പോലെ നടന്നില്ല. അയാളുടെ സ്വഭാവം കുറച്ച് കച്ചറയാണ്. അങ്ങനെ ആ വ്യക്തി തേച്ചു പോയി എന്ന് അഞ്ജന പറയുന്നു.
താന്‍ വിവാഹ വിരോധി അല്ലെന്നും ഏതെങ്കിലും ഒരു ഹതഭാഗ്യവാന് സമയമാകുമ്പോള്‍ വരുമെന്നും അഞ്ജന പറയുന്നു. വിവാത്താവളത്തില് വെച്ച് ചാരായം കടത്തി എന്ന് പറഞ്ഞ് പിടിച്ച സംഭവവും അഞ്ജന തുറന്ന് പറയുന്നുണ്ട്. ഉഗാണ്ടയില്‍ വിനോദ യാത്ര പോയിരുന്നു. പിന്നീട് ഉഗാണ്ടയില്‍ നിന്നും താരം നാട്ടിലേക്ക് തിരിച്ചുവരുന്ന സമയത്താണ് സംഭവം.
വാറ്റ് ചാരായം കടത്തി എന്ന് പറഞ്ഞ് കസ്റ്റംസ് പിടിച്ചു. ഉഗാണ്ടന്‍ വരാഗിയായിരുന്നു പാക്കറ്റില്‍. താന്‍ മാത്രമല്ല എല്ലാവരും അത് കൊണ്ടുവന്നിരുന്നു. അച്ഛന് വേണ്ടി കൊണ്ടുവന്നതാണെന്ന് പറഞ്ഞപ്പോള്‍ പിന്നീട് അവര്‍ അത് തന്നുവെന്നും അഞ്ജന പറയുന്നു.