തിരുവനന്തപുരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ച് ചട്ടം 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെ ഏകോപിതമായ പ്രവര്‍ത്തനമാണ് ബ്രഹ്‌മപുരത്ത് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീ പൂര്‍ണമായും മാര്‍ച്ച് 13ന് അണച്ചു.
2000 അഗ്നി ശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിവഫന്‍സ് വൊളിന്റിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. തിപിടിത്തം ഉണ്ടായപ്പോള്‍ മുതല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മാര്‍ച്ച് മൂന്നിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു.
ആരോഗ്യ തദ്ദേശ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനിള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.