വീട് എന്ന അര്‍ജുന്റെ സ്വപ്‌നത്തിന് തറക്കല്ലിട്ട് ഗണേഷ് കുമാര്‍ എം എല്‍ എ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരിയായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. കമുകും ചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗമായ സുനിത രാജേഷ് അര്‍ജുന്റെ കാര്യം എം എല്‍ എയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്.
ഒരു കുട്ടിയുണ്ടെന്നും അവന് അമ്മ മാത്രമാണ് ഉള്ളതെന്നും പഠനത്തില്‍ അര്‍ജുന്‍ മിടുക്കനാണെന്നും സുനിത പറഞ്ഞതോടെയാണ് ഗണേഷ് കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കുമെന്നും വീട് നല്‍കുമെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞിരുന്നു.
പറഞ്ഞ വാക്ക് ഗണേഷ് പാലിച്ചിരിക്കുകയാണ് വീടിന്റെ തറക്കല്ലിടല്‍ കര്‍മം അദ്ദേഹം നിര്‍വഹിച്ചു. നിര്‍മിക്കുവാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ അദ്ദേഹം അര്‍ജുനെ കാണിച്ചു. ദൈവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഒരു നിമിത്തം മാത്രമാണ്. ഈ വിട് നിര്‍മിച്ച് നല്‍കുന്നത് നാട്ടുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.