കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിര്‍മാണം ആരംഭിച്ച ദേശീയപാത 66നെ ആറ് വരി പാതായാക്കുവാനുള്ള വികസനത്തിന്റെ ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയില്‍ 39 കിലോ മീറ്ററില്‍ 11 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. ഈ റീച്ചിലെ 35 ശതാനം നിര്‍മാണം പൂര്‍ത്തിയായതായിട്ടാണ് വിവരം. മേയ് അവസാനത്തോടെ 20 കിലോമീറ്റര്‍ നിര്‍മാണം പൂര്ത്തിയാക്കുവനാണ് ലക്ഷ്യമിടുന്നത്.
ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ഫ്ലൈഓവറുകള്‍, പാലങ്ങള്‍, അടിപ്പാത, മേല്‍പാത, ഡ്രെയ്നേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1703 കോടി രൂപ ചെലവിലാണ് ദേശീയപാത 66നെ ആറ് വരിപാതയായി മാറ്റുന്നത്. നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.