കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുമാറ്റുവനാണ് സര്‍ക്കാര്‍ പദ്ധതി. ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡിംഗ് തരങ്കമായി മാറുന്ന ഈ കാലത്ത് അതിന്റെ ഗുണങ്ങള്‍ ഉപയോഗിക്കുക വഴി വലിയ തോതിലുള്ള വരുമാനം സംസ്ഥാനത്തേക്ക് എത്തും. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കുവനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വെഡിംഹ് ഇന്‍ കേരള എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ മാര്‍ക്കറ്റിംഗിനായി 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുകയാണ്. റിസോര്‍ട്ടുകളും സ്വാര്യ ഹോട്ടലുകളും കെ ടി ഡി സി ഹോട്ടലുകളും പദ്ധതിയുടെ ഭാഗമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാവാന്‍ സാധിക്കും.
ഹോട്ടലുകളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുവാനും സാധിക്കും ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കും. കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗ് നടക്കുന്നത് മനസ്സിലാക്കിയാണ് സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കൂടുതല്‍ കല്യാണങ്ങളും നടക്കുന്നത്.
കേരത്തിന്റെ ഭക്ഷണവും കഥകളിയും ചെണ്ടമേളവും അടക്കം മനോഹരമായിട്ടാണ് കേരളത്തില്‍ ഡെസ്റ്റിനേഷന്‍ വെഡിംഗ് നടക്കുന്നത്. കേരളത്തിലെ പല പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇത്തരം സൗകര്യം ഒരുക്കി നല്‍കുന്നുണ്ട്.