സൗരയുധത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു അതിഥിയാണ് ഔമുവമുവ. 2017 ഒക്ടോബറില്‍ കണ്ടെത്തിയപ്പോള്‍ മുതല്‍ വലിയ വിവാദങ്ങളും ഔമുവമുവയെ കേന്ദ്രീകരിച്ച് ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഔമുവമുവയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔമുവാമുവ ഭുമിയുടെ ഭ്രമണപഥത്തെ ഉരസി കടന്നുപോയി. നീളന്‍ പാറക്കഷ്ണമല്ല മറിച്ച് അന്യഗ്രഹജീവികളുടെ പേടകമാണെതെന്നായിരുന്നു ഉയര്‍ന്ന വാദം.
ഇപ്പോള്‍ സൗരയുധത്തിന് പുറത്തേക്ക് വളരെ വേഗത്തില്‍ തന്നെ കുതിക്കുകയാണിത്. 2017- ല്‍ ഹവായിയിലെ ഹാലികല ഒബ്സര്‍വേറ്ററിയിലെ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബര്‍ട്ട് വെറികാണ് ഔമുവാമുവ ആദ്യമായി കണ്ടെത്തുന്നത്. ആദ്യം കണ്ടെത്തുമ്പോള്‍ പാറക്കഷണമെന്ന് തോന്നിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു.
നമ്മുടെ സൗരയുഥത്തിന് പുറത്ത് നിന്നും എത്തിയ ഈ വസ്തുവിന് 400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമാണ് ഉള്ളത്. മറ്റ് ബഹിരാകാശ വസ്തുക്കളെ പോലെ ഔമുവാമുവ ഉരുണ്ടതല്ലായിരുന്നു മറിച്ച് സിഗാറിന്റെ രൂപമുള്ള പാറക്കഷമായിരുന്നു ഇത്. നെച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.
പുറത്ത് വന്ന പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു അന്യഗ്രഹജീവികളുടെ പേടകമോ അല്ലെങ്കില്‍ അസ്ട്രോയിഡോ അല്ല മറിച്ച് ഒരു ഇത് ഒരു വാല്‍നക്ഷത്രമാണ്. സാധാരണ കാണുന്ന വാല് നക്ഷത്രങ്ങളില്‍ നിന്നും വിത്യസ്തമായി വാലില്ലാത്ത വാല്‍നക്ഷത്രം. കണ്ടെത്തുമ്പോള്‍ വാല് ഇല്ലാതിരുന്നതും സൗരയുഥത്തിന് പുറത്തേക്ക് പോകുമ്പോള്‍ വേഗത കൂടുന്നതും ഗവേഷകരെ ആശങ്കപ്പെടുത്തി. എന്നാല്‍ ഇതിന്റെ സത്യം കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍.
ഇവരുടെ പഠനത്തില്‍ പറയുന്നത് ഔമുവമുവ കാണിക്കുന്നത് സൗരയുഥത്തിലെ ധൂമകേതുക്കളുടെ സ്വഭാവം തന്നെയാണ്. ഉള്‍കാമ്പിലെ തളുത്തുറഞ്ഞ ഹൈഡ്രജന്‍ വാതകം പുറത്തേക്ക് വരുന്നതാണ് ഔമുവമുവയ്ക്ക് അസാധരണമായി വേഗം നല്‍കുന്നത്. നക്ഷത്രാന്തര സഞ്ചാരത്തില്‍ ഔമുവമുവയ്ക്ക് ഏല്ക്കുന്ന കോസ്മിക് കിരണങ്ങളാണ് ഹൈഡ്രജന്റെ സാന്നിധ്യം നല്‍കുന്നത്.
ചൂട് പിടിക്കുമ്പോള്‍ ഹൈഡ്രജന്‍ വാതകം പുറത്തേക്ക് വരുന്നു. മറ്റ് വസ്തുക്കളിലും ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്ന വാതകം പുറത്തേക്ക് വരുമെങ്കിലും വാല്നക്ഷത്രങ്ങളിടെ വലിപ്പവും പുറത്തേക്ക് വരുന്ന വാതകത്തിന്റെ ചെറിയ അളവും കാരണം പ്രത്യേകിച്ച് ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. എന്നാല്‍ ഔമുവമുവ വളരെ ചെറുതായതിനാല്‍ പുറത്തേക്ക് വരുന്ന ഹൈഡ്രജന്‍ വാതകത്തിന് ഇതിന്റെ സഞ്ചാരത്തിന്റെ വേഗത വര്‍ധിപ്പിക്കുവാന്‍ സാധിക്കും. പ്രബഞ്ചത്തിലെ വസ്തുക്കളെക്കുറിച്ചും അതിന്റെ സഞ്ചാര രീതിയെക്കുറിച്ചും മനുഷ്യന് ഇനിയും ഏറെ പഠിക്കുവാനുണ്ടെന ഓര്‍മ്മപ്പെടുത്തലാണ് ഈ പഠനം.