രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിലേക്കും. കേരളത്തില്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ മേയ് പകുതിയോട് വന്ദേഭാരത് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായിട്ടുള്ള സൗകര്യം കൊച്ചുവേളിയില്‍ പൂര്‍ത്തിയായി.
ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് സമാനമായ രീതിയില്‍ എട്ട് കോച്ചുകളുള്ള ട്രെയിനായിരിക്കും കേരളത്തിലും സര്‍വീസ് നടത്തുക. അതേസമയം കേരളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാല്‍ കൂടുതല്‍ കോച്ചുകള്‍ കേരളത്തിലേക്ക് എത്തിക്കും. കൊച്ചിവേളിയില്‍ രണ്ട് പിറ്റ് ലൈനുകള്‍ ട്രെയിനുകളുടെ സര്‍വീസിനായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതേസമയം സര്‍വീസ് നടത്തുന്ന റൂട്ടിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ആദ്യം തിരുവനന്തപുരം മംഗളൂരു റൂട്ടില്‍ സര്‍വ്വീസ് നടത്തുവാന്‍ തീരുമാനിച്ചിവെങ്കിലും കണ്ണൂര്‍ വരെ ഓടിക്കുവനാണ് തീരുമാനമെന്നും വിവരമുണ്ട്. കോട്ടയം വഴിയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. കേരളത്തില്‍ വന്ദേഭാരതിന് ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കില്ല.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വന്ദേഭാരത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും സഞ്ചരിക്കുക. മറ്റു ട്രെയിനുകളില്‍ നിന്നും വിത്യസ്തമായി വളരെ പെട്ടന്ന് വേഗത കൂട്ടുവാന്‍ സാധിക്കുന്നതിനാല്‍ ശരാശരി 65 കിലോമീറ്ററിന് മുകളില്‍ വേഗത നിരനിര്‍ത്തുവാന്‍ സാധിക്കും. പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക.