രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മാസ്ക് ധരിച്ച് പൊതു സ്ഥാലങ്ങളില്‍ എത്തിയാല്‍ പലപ്പോഴും സംസാരിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കുവാന്‍ പലപ്പോഴും മാസ്ക് ഒരു പ്രശ്നമായി തോന്നിയപ്പോഴാണ് ഈ വിദ്യാര്‍ഥികളുടെ മനസ്സല്‍ പുതിയ ഒരു ആശയം രൂപപ്പെട്ടത്.
ആശുപത്രികളില്‍ രോഗികളോട് സംസാരിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്കൂളിലേയും കോളേജിലേയും അധ്യാപകര്‍ക്കും ആയാസരഹിതമായി മാസ്ക് ഉപയോഗിച്ച് സംസാരിക്കുവാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവരുടെ മാസ്കിന്റെ നിര്‍മാണം. മാസ്കില്‍ പ്രത്യേക രീതിയില്‍ മൈക്ക് ഘടിപ്പിച്ചാണ് ഈ വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത് വിജയം കൈവരിച്ചതോടെ തൃശൂര്‍ രാമവര്‍മപുരം കേന്ദ്രമാക്കി ക്യൂനൈഡ്സ് എല്‍എല്‍പി എന്ന സ്ഥാപനവും ഇവര്‍ ആരംഭിച്ചു.
തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ മലപ്പുറം സ്വദേശികളായ മുമ്മദ് റിഷാന്, സവാദ് കെ ടി എന്നിവരും സുഹൃത്തായ കെവിന് ജേക്കബ്ബും ചേര്‍ന്നാണ് പുതിയ ഉപകരണം നിര്‍മിച്ചത്. ക്യൂനൈഡ്സ് വോയ്സ് ആംപ്ലിഫയര്‍ എന്ന പേരിലാണ് ഇവര്‍ നിര്‍മിച്ച ഉപകരണം അറിയപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ഉത്പന്നം സ്കൂളുകളിലും കോളേജുകളിലും വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
മാസ്കിലും വസ്ത്രത്തിലും ഘടിപ്പിക്കുവാന്‍ സാധിക്കുന്ന ചെറിയ ഉപകരണമാണ് വോയ്സ് ആംപ്ലിഫയര്‍. ഇതിലൂടെ ആയാസരഹിതമായി സംസാരിക്കുവാന്‍ സാധിക്കും. മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് വളരെ വ്യക്തമായി ശബ്ദം കേള്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവരുടെ ആറ് മാസത്തെ പ്രയ്ത്നത്തിന്റെ ഒടുവിലാണ് മാസ്കില്‍ ഘടിപ്പിക്കുവാന്‍ സാധിക്കുന്ന ഈ ഉപകരണം നിര്‍മിച്ചെടുത്തത്. വലിയ സാധ്യതകളാണ് ഇവരുടെ ഈ ഉപകരണത്തിനുള്ളത്.
കോവിഡാനന്തര കാലത്ത് വലിയ സാധ്യതകളാണ് ഇവരുടെ ഈ ഉത്പന്നത്തിനുള്ളത്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊതുജനങ്ങളുമായി സംവധിക്കുന്നവര് എല്ലാവര്ക്കും ഇത് ഉപയോഗിക്കുവാന്‍ സാധിക്കും. ഡോക്റ്റര്‍മാരായ തന്റെ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കെവിന് ജേക്കബ് ഇത്തരം ഒരു മാസ്കിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. മാതാപിതാക്കള്‍ മാസ്ക് വെച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും വ്യക്തമായി കേള്‍ക്കുവാന്‍ രോഗികള്‍ക്ക് സാധിച്ചിരുന്നില്ല.
ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു ഈ വിദ്യാര്‍ഥികള്‍. മൊബൈല്‍ ചാര്‍ജറുപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഈ ഉപകരണത്തിന് നാല് മണിക്കൂര്‍ വരെ ബാക്കപ്പ് ലഭിക്കും.